വിഴിഞ്ഞം പുന്നംകുളം ജംഗ്ഷനിലെ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. അദാനി പോർട്ടിനായി ഏറ്റെടുത്ത ആളൊഴിഞ്ഞ പറമ്പിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന സ്ത്രീകൾ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ അസ്ഥികൂടം കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സഥലത്തെത്തി പരിശോധന തുടരുകയാണ്. അറുപതിനും അറുപത്തി രണ്ടിനും ഇടയിൽ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ സമാന പ്രായക്കാരനായ ഒരു പ്രദേശവാസിയെ കാണാതായിരുന്നു. ഇയാളുടെ അസ്ഥികൂടമാണോ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ

