A student committed suicide after a foreclosure notice was posted in front of her house; The family is preparing to protest in front of the Kerala Bank with the child's ashes
കൊല്ലം : വീടിനുമുൻപിൽ ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും അഭിരാമിയുടെ കുടുംബം ആരോപിക്കുന്നു. ഈ കാരണത്താൽ കുട്ടിയുടെ ചിതാഭസ്മവുമായി കേരള ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് കുടുംബം.
വീടിനുമുൻപിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്നാണ് അജികുമാറിന്റെ മകൾ ഡിഗ്രി വിദ്യാർത്ഥിനിയായ അഭിരാമി ആത്മഹത്യ ചെയ്തതത്. ഇതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ ഉറപ്പു നൽകിയതാണ്.
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ , ധനമന്ത്രി കെ എൻ ബാലഗോപാൽ , കേരള ബാങ്ക് ചെയർമാൻ കോട്ടമുറിക്കൽ എന്നിവർ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നത്. അഭിരാമിയുടെ ചിതാഭസ്മവുമായി കേരള ബാങ്ക് പതാരം ബ്രാഞ്ചിലും, കൊല്ലം ജില്ലാ ആസ്ഥാനത്തും തിരുവനന്തപുരത്തും സമരം ചെയ്യാനാണ് തീരുമാനം.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…