Thursday, December 18, 2025

വയനാട്ടിൽ വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു;മസ്തിഷ്ക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വയനാട്: വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് (15) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. മെയ് 31 നാണ് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വച്ച് അപകടം നടന്നത്.

ഡോണും മറ്റ് രണ്ടും പേരും സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പെട്ടെന്ന് കാല്‍ തെന്നി ഡോണും മറ്റ് രണ്ടും പേരും പുഴയിലെ കുഴിയിലേക്ക് വീണു. എന്നാൽ ഉടൻ തന്നെ ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് ഡോണിനെയും മറ്റ് രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഡോണിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. മസ്തിഷ്ക മരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

Related Articles

Latest Articles