Monday, May 6, 2024
spot_img

കടുത്ത സാമ്പത്തിക പ്രതിസന്ധി;വനിതാ ഫുട്‌ബോള്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വനിതാ ഫുട്‌ബോള്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് താത്കാലികമായി നിര്‍ത്തിവച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗിക പേജിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവിട്ടത്.

ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതേത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിഴ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നു. ഇതിനാൽ വലിയൊരു തുക ടീം അടയ്‌ക്കേണ്ടിവരും. അതുകൊണ്ടാണ് വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം, താത്കാലികമായാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും ശക്തമായി തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles