Wednesday, January 7, 2026

മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രം; ദോഷഫലങ്ങൾ മാറുവാനും ജീവിതത്തിൽ ഉയർച്ചയുണ്ടാകുവാനും ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ

ജ്യോതി ശാസ്ത്രത്തിലെ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. അശ്വതി കഴിഞ്ഞാണ് ഇത് വരുന്നത്. മേടം രാശിയിലെ രണ്ടാമത്തെ നക്ഷത്രമായ ഇത് ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ് എന്നാണ് വിശ്വാസം. കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവർ ക്ഷേത്രമാണ് ഭരണി ജന്മ നക്ഷത്രക്കാരുടെ ക്ഷേത്രമായി കണക്കാക്കുന്നത്. ഈ നക്ഷത്രക്കാർ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. ദോഷഫലങ്ങൾ മാറുവാനും ജീവിതത്തിൽ ഉയർച്ചയുണ്ടാകുവാനും തൃക്കടവൂർ ക്ഷേത്രം സന്ദർശിച്ചാൽ മതി.

കൊല്ലം നഗരത്തിന് സമീപമായി കടവൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ശിവക്ഷേത്രമാണ് തൃക്കടവൂർ മഹാദേവർ ക്ഷേത്രം. ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തിച്ചേരുന്ന ഈ ക്ഷേത്രം ഇവിടുത്തെ ഉത്സവത്തിനും പ്രസിദ്ധമാണ്. യമന തോൽപ്പിച്ച കാലാന്തകനായി ശിവനെ ആരാധിക്കുന്ന ഇവിടെ മൃത്യുഞ്ജയഭാവത്തിലാണ് ശിവനുള്ളത്.
ഗണപതി, യക്ഷിയമ്മ, അയ്യപ്പൻ, നാഗരാജാവ്, നാഗയക്ഷി ബ്രഹ്മരക്ഷസ്, ശ്രീകൃഷ്ണൻ എന്നീ ഉപദേവതകളാണ് ഇവിടെയുള്ളത്.

കൊല്ലം ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്ന് ഇവിടെ നടക്കുന്നു. പത്തുദിവസം നീണ്ടു നിൽക്കുന്ന ഇവിടുത്തെ ഉത്സവത്തിന്റെ ആറാട്ട് കുംഭത്തിലെ തിരുവാതിരയിലാണ് നടക്കുന്നത്. ക്ഷേത്രത്തിലെ കെട്ടുകാഴ്ചയിലെ എടുപ്പു കുതിരകൾ പ്രത്യേക ഭംഗിയാണ്. ശയനപ്രദക്ഷിണം,ജലധാര, മൃത്യുഞ്ജയഹോമം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.

Related Articles

Latest Articles