Sunday, November 15, 2026

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും;തിരുവമ്പാടി പുന്നയ്ക്കല്‍ വഴിക്കടവില്‍ നിര്‍മ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി

കോഴിക്കോട്:മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും. മഴയെ തുടര്‍ന്ന് തിരുവമ്പാടി പുന്നയ്ക്കല്‍ വഴിക്കടവില്‍ നിര്‍മ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി.കൂടരഞ്ഞി, താമരശേരി, തിരുവമ്പാടി, തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പുന്നയ്ക്കല്‍ പാലത്തിന്റെ പണി നടക്കുന്ന സാഹചര്യത്തില്‍ ഇവിടെ താത്കാലിക പാലം പണിതിരുന്നു. കനത്ത മഴയെ തുടര്‍ന്ന ഈ പാലം ഒലിച്ചുപോയി. മറ്റ് ചില ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

അതേസമയം സംസ്ഥാനം മുഴുവൻ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെതന്നെ കേന്ദ്ര കാലാവസ്ഥാവകുപ്പ് നിർദ്ദേശങ്ങൾ നൽകിയിരുന്നു.ഇന്ന് ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Articles

Latest Articles