Sunday, November 15, 2026

ആചാര്യശ്രീ എം.ആർ. രാജേഷ് ജിയുടെ ജന്മദിനാഘോഷം ഇന്ന് കോഴിക്കോട്: ‘ആചാര്യസുധ’യിൽ യജ്ഞവും പുസ്തകപ്രകാശനവും പുരസ്കാരദാനവും

വേദപണ്ഡിതനും കോഴിക്കോട് കശ്യപാശ്രമം വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകനുമായ ആചാര്യശ്രീ എം.ആർ. രാജേഷ് ജിയുടെ ജന്മദിനാഘോഷം ഇന്ന് കോഴിക്കോട് നടക്കും. ശിഷ്യന്മാരും സുഹൃത്തുക്കളും ചേർന്നൊരുക്കുന്ന സ്നേഹസംഗമത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും. ‘ആചാര്യസുധ’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷപരിപാടികൾ കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിപാടികൾ.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി യജ്ഞം, പുസ്തകപ്രകാശനം, പുരസ്കാരദാനം, അന്നപ്രസാദം എന്നിവയും ഒരുക്കിയിട്ടുണ്ട്. വേദജ്ഞാനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആചാര്യനാണ് എം.ആർ. രാജേഷ് ജി. വേദം ചിലരുടെ മാത്രം അറിവല്ലെന്നും മനുഷ്യജീവിതത്തിന് വഴികാട്ടുന്ന മഹത്തായ ജ്ഞാനമാണെന്നും തന്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നു. വേദങ്ങളെ കേവലം പഠനവിഷയമായി ഒതുക്കാതെ ജീവിതത്തെ നയിക്കുന്ന വെളിച്ചമായും ഭാരതീയ സംസ്കാരത്തിന്റെ ആത്മാവായും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രത്യേകത.

Related Articles

Latest Articles