ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്ത്വുൻക്വയിലെ ബന്നു കന്റോൺമെന്റ് സൈനിക ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. താലിബാൻ ഭീകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
സ്ഫോടക വസ്തുക്കളുമായി വാഹനത്തിൽ എത്തിയ ഭീകരൻ, വാഹനം ക്യാമ്പിനുള്ളിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ക്യാമ്പ് പൂർണമായും തകർന്നു. നിരവധി സൈനികർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പരാമിലിറ്ററി അംഗമാണെന്നാണ് റിപ്പോർട്ടുകൾ.
ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.

