Thursday, January 8, 2026

ചോരക്കുഞ്ഞ് പെരുവഴിയിൽ …! കൊട്ടാരക്കരയിൽ മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊട്ടാരക്കര : വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെൺ കുഞ്ഞിനെയാണ് പെരുവഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. വാളകം ബെഥനി കോൺവെന്റിന്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തൂവാലയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാർ ചേർന്ന് സുരക്ഷിതമായി അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം  ആരംഭിച്ചു.

Related Articles

Latest Articles