Friday, September 18, 2026

ഓണം ബമ്പര്‍; രണ്ടാം സമ്മാനം നേടിയ അ‍ഞ്ച് കോടിയുടെ ഭാഗ്യശാലിക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം: പാപ്പച്ചൻ എന്ന ചെറുകിട ലോട്ടറി ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി കിട്ടിയത്. റോഡിൽ നടന്ന് ടിക്കറ്റ് വിൽക്കുന്ന പാപ്പച്ചൻ ആര്‍ക്കാണ് ടിക്കറ്റ് നൽകിയതെന്ന് ഓർമ്മയില്ല.അതുകൊണ്ട് തന്നെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ടിക്കറ്റിൻ്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല.

എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പാപ്പച്ചൻ പറഞ്ഞു. ഇടപ്പാടി സ്വദേശിയായ ഡ്രൈവർക്കാണ് സമ്മാനം കിട്ടിയതെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഇതോടെ അഞ്ച് കോടി സമ്മാനം നേടിയ ഭാഗ്യവാനായി കാത്തിരിപ്പ് തുടരുകയാണ്.

Related Articles

Latest Articles