Monday, June 3, 2024
spot_img

വയനാട് രണ്ടു ജനവാസ കേന്ദ്രങ്ങളിൽ കടുവ ഇറങ്ങി; കടുവയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് സംശയം

വയനാട്ടിൽ രണ്ടിടങ്ങളിൽ കടുവയിറങ്ങി. ജനവാസ കേന്ദ്രങ്ങളായ വാകേരിയിലും അമ്പലവയലിലുമാണ് കടുവ ഇറങ്ങിയത്. അമ്പലവയലില്‍ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. മാഞ്ഞൂപറമ്പില്‍ ബേബിയുടെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്.

വാകേരി ഗാന്ധി നഗറിലിറങ്ങിയ കടുവ സ്വകാര്യ തോട്ടത്തിൽ കിടക്കുകയാണ് . കടുവയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് സംശയം. ഇന്ന് രാവിലെയാണ് നാട്ടുകാരിലൊരാൾ കടുവയെ കണ്ടത്. മതിൽ ചാടിക്കടക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു കടുവയെന്നാണ് ഇയാൾ പറയുന്നത്.. വനം വകുപ്പും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട് . മെഡിക്കൽ സംഘം സ്ഥാലത്തെത്തിയ ശേഷം തുടർ നടപടി എടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Related Articles

Latest Articles