Saturday, September 19, 2026

വൈദ്യുതി മോഷ്ടിച്ച് മീൻപിടിത്തം,പാലക്കാട് യുവാവിന് ദാരുണാന്ത്യം ,കൂട്ടാളികൾ കസ്റ്റഡിയിൽ,പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: വൈദ്യുതി മോഷ്ടിച്ച് മീൻപിടിത്തം.പാലക്കാട് യുവാവിന് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി മനോജ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആയിരുന്നു അപകടം നടന്നത്.വീടിന് സമീപത്തെ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനായി സമീപത്തെ ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി വലിച്ച് മീൻപിടിക്കുകയായിരുന്നു.

ഇതിനിടെയാണ് അപകടം നടന്നത്. ഷോക്കേറ്റ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനോജിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles