Friday, January 9, 2026

നിങ്ങൾ യാത്ര പോകാൻ ആലോചിക്കുന്നുണ്ടോ ? എങ്കിൽ പറ്റിയ സ്ഥലം ഉണ്ട് ; നമ്മുക്ക് ഒന്ന് നോക്കാം

ഇടുക്കി ജില്ലയിലെ രാമക്കൽമേടിലേയ്ക്ക് ഒരു യാത്ര പോയാലോ. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലെത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽമേടിന്റെ ഉച്ചിയിലെത്തിയാൽ തമിഴ്‌നാടിന്റെ സൗന്ദര്യം പൂർണ്ണമായും കാണാൻ സാധിക്കും.

തേക്കടിയിൽ നിന്നു വടക്കു കിഴക്കായി, കുമളി – മൂന്നാർ റോഡിൽ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റർ ഉള്ളിലാണ് രാമക്കൽമേട്. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ സ്ഥലം. അതിനാൽ തന്നെ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. തമിഴ്നാട് അതിർത്തിയിൽ കമ്പം താഴ്വരയെ നോക്കി നിൽക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാർത്ഥത്തിൽ ഇത്.

ഇതിലൊരു പാറയിൽ വലിയൊരു കാൽപ്പാദത്തിന്റെ പാട് കാണാം. രാമക്കൽമേടിന് ഈ പേര് ലഭിച്ചതിന് പിന്നിലൊരു ഐതീഹ്യവുമുണ്ട്. സീതാന്വേഷണ കാലത്ത് ഭഗവാൻ രാമൻ ചവിട്ടിയ പാടാണെന്ന വിശ്വാസത്തിൽ ഈ സ്ഥലത്തിന് രാമക്കൽമേട് എന്നും പേരു വീണു. കേരള സർക്കാരിന്റെ ചെറിയൊരു കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.

Related Articles

Latest Articles