Sunday, April 28, 2024
spot_img

കെ എസ് ആർ ടി സി ; ‘ഡ്യൂട്ടി പരിഷ്കരണം വിജയം,നടപ്പിലാക്കിയ പാറശ്ശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടി’

കൊച്ചി: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം നടപ്പിലാക്കിയതുകൊണ്ട് പ്രയോജനം ഉണ്ടായോ എന്ന് ഹൈക്കോടതി.ഏതെല്ലാം ഡിപ്പോകളിൽ നടപ്പിലാക്കി, എന്തെല്ലാം പ്രയോജനം ഉണ്ടായി എന്ന് അറിയിക്കണംനിലവിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതെന്ന് കെഎസ്ആർടിസി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം പാറശ്ശാലയിലെ ദിവസവരുമാനം 30,000 മുതൽ 40,000 രൂപ വരെ കൂടിയെന്നും KSRTC അറിയിച്ചു.അതെ സമയം കെ എസ് ആർ ടി സി- സ്വിഫ്റ്റിൽ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെഎസ്ആർടിസി – സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോൾ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിൽ നിന്നും മനസിലാക്കുന്നത്.ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്.

Related Articles

Latest Articles