Saturday, May 4, 2024
spot_img

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍; നൂറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ്വ ക്ഷേത്രം, അറിയാം കഥയും വിശ്വാസങ്ങളും

ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായാണ്
അംബര്‍നാഥ് ക്ഷേത്രം അറിയപ്പെടുന്നത്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പുരാതന ശിവാലയമെന്ന് പ്രാദേശികമായും അംബരേശ്വരര്‍ ക്ഷേത്രമെന്ന് വ്യാപകമായും ഇവിടം അറിയപ്പെടുന്നു. ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്‍നാഥന്‍ എന്ന വാക്കിനര്‍ത്ഥം. വാല്‍ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

എഡി 1060 ല്‍ ശിലഹാരാ രാജാവായിരുന്ന ഛിത്രരാജ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവര്‍ ഒറ്റ രാത്രികൊണ്ടാണ് ഈ വലിയ ഒരു കല്ലില്‍ നിന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് അവിടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്.

മാത്രമല്ല, പാണ്ഡവര്‍ക്ക് തങ്ങളുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിന്‍റെ തെളിവുകളാണ് ഇന്നും ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലെ പൂര്‍ത്തിയാക്കാത്ത മേല്‍ക്കൂര. ഇതു കൂടാതെ പാണ്ഡവര്‍ കടന്നു പോയ ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു തുരങ്കവും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഇന്നത് അടച്ചിട്ട നിലയിലാണ്.

Related Articles

Latest Articles