Saturday, May 18, 2024
spot_img

അമേരിക്കയിലെയും ഈജിപ്തിലെയും ഔദ്യോഗിക സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെ ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയിലെയും ഈജിപ്തിലെയും ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഇന്നലെ പുലർച്ചെ ഒരു മണിയോടെ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ദില്ലിയിൽ വച്ച് കാബിനറ്റ് മന്ത്രിമാരുടെ സുപ്രധാന യോഗം നടന്നു.ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, നഗരകാര്യ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു. ഇന്നലെ രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും മണിപ്പൂരിലെ അക്രമ സംഭവങ്ങളുടെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. അസം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചുവെന്നാണ് വിവരം.

Related Articles

Latest Articles