Wednesday, May 15, 2024
spot_img

കുഴിയില്‍ വീണ് കൊമ്പൻ ; ജെ സി ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം, ഒടുവിൽ ജെ സി ബിയുമായി കൊമ്പ് കോർത്ത് കാട്ടാന ,വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

കൊടഗ്: കര്‍ണാടകയിലെ കൊടഗ് ജില്ലയിലാണ് കുഴിയില്‍ വീണ കാട്ടുകൊമ്പനെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്.നിരവധി തവണ കുഴിയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിച്ചതിന് ശേഷം ആനയെ ജെസിബിയുടെ നീളമുള്ള കൈകൊണ്ട് തള്ളിയാണ് പുറത്ത് എത്തിക്കുന്നത്. പുറത്തെത്തിയ കൊമ്പന്‍ ജെസിബിയുടെ കയ്യുമായി ഏറ്റുമുട്ടാനാണ് ശ്രമിക്കുന്നത്. കുഴിക്ക് പുറത്ത് എത്തിയ കാട്ടാന കാട്ടിലേക്ക് കയറാന്‍ തയ്യാറാവാതെ വന്നതോടെ വനപാലകരും നാട്ടുകാരും ശബ്ദമുണ്ടാക്കിയ ശേഷമാണ് കാട്ടിലേക്ക് പിൻതിരിഞ്ഞത്.

കുഴിയില്‍ നിന്ന് കയറാനായി ആനയെ സഹായിക്കുന്ന ജെസിബി കൈകളുടെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കാട്ടാന ജെ സി ബി യുമായി കൊമ്പ് കോർക്കുന്നതടക്കം വീഡിയോയിൽ വ്യക്തമാണ്.വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Related Articles

Latest Articles