Saturday, September 19, 2026

കൗൺസിലറെ തലയറുത്ത് കൊന്നു ;കൊല പ്രതികാരം തീർക്കാനായി

സോമംഗലം: കരിഞ്ചന്തയിലെ മദ്യ വിൽപ്പന പൊലീസിനെ അറിയിച്ച് തടഞ്ഞതിലെ പ്രതികാരം തീർക്കാനായി കൗൺസിലറെ മദ്യ വിൽപ്പന നടത്തിയിരുന്ന സ്ത്രീ തലയറുത്ത് കൊന്നു.

30 വയസ് പ്രായമുള്ള ഡി എം കെ കൗൺസിലർ എം സി സതീഷിനെയാണ് ലോകേശ്വരി ഏലിയാസ് എസ്തർ എന്ന സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയറുത്ത് കൊന്നത്. വാൾ കൊണ്ട് കഴുത്തറുത്ത് ക്രൂരമായി കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതിയായ ലോകേശ്വരി ഒളിവിൽ പോയിരിക്കുകയാണ്.പ്രതിക്കായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്..

Related Articles

Latest Articles