വടകര: കാർപന്റർ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്ക് കുഞ്ഞിക്കണ്ടിയിൽ ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ സനിൽ കുമാർ (32) ആണ് അപകടത്തിൽ മരിച്ചത്. മണിയൂർ പതിയാരക്കര അമ്പലമുക്കിനു സമീപത്തെ വീടു പണിക്കിടയിൽ ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
ജനൽ ഫ്രയിമിന്റെ ജോലിക്കിടയിൽ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടനടി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: അനോന , മകൾ: സാൻവിയ. സഹോദരി: സനിഷ.

