Sunday, May 19, 2024
spot_img

വീട്ടമ്മയ്ക്കും രക്ഷയില്ല …! പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്, പ്രതി പിടിയിൽ

കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് യുവാവ്.ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം സച്ചു മോന്‍ എന്നയാളാണ് വീട്ടമ്മയെ വീട് കയറി ആക്രമിച്ചത്.പ്രതിയെ ചിങ്ങവനം പോലീസ് കയ്യോടെ പിടികൂടി.വീട്ടമ്മയുടെ ഭര്‍ത്താവിനെ സച്ചു മോന്‍ ഭീഷണിപ്പെടുത്തി എന്നും വീട്ടമ്മ പരാതിയില്‍ പറഞ്ഞിരുന്നു.

വീട്ടമ്മ അനിഷ്ടം അറിയിച്ചിട്ടും പ്രതി നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ചിങ്ങവനം എസ് എച്ച് ഓ ജിജു ടി ആറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles