Sunday, May 12, 2024
spot_img

എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പോലീസ്

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പോലീസ്. കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ ആണ്. എടവണ്ണ മുണ്ടേങ്ങര, തിരുവാലി സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. റിദാൻ മൂന്ന് ആഴ്ച്ച മുന്‍പാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്.

സ്വർണ്ണക്കടത്ത് ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും റിദാൻ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതി ആയതിനാലാണ് മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സ്വർണ്ണക്കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന തിരുവാലി സ്വദേശി പരസ്പര വിരുദ്ധമായ മറുപടി നൽകുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

Related Articles

Latest Articles