Monday, April 29, 2024
spot_img

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം;മൃതദേഹവും വലിച്ചിഴച്ച് വാഹനം പാഞ്ഞത് കിലോമീറ്ററുകൾ;അഞ്ച് പേർ അറസ്റ്റിൽ

ദില്ലി:സുൽത്താൻപുരിയിൽ മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം.ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയറുകൾക്കിടയിൽ കുരുങ്ങിയ യുവതിയുടെ
ശരീരവും വലിച്ചിഴച്ച് വാഹനം പാഞ്ഞത് കിലോമീറ്ററുകൾ.

കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കണ്ടെടുക്കുമ്പോൾ യുവതിയുടെ മൃതദേഹം പരിപൂർണ്ണ നഗ്നമായിരുന്നു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത പോലീസ് തള്ളിക്കളഞ്ഞു. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു.സംഭവത്തിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. തെരുവിൽ മദ്യമൊഴുക്കുന്ന കെജരിവാൾ സർക്കാരിന്റെ വികലമായ നയങ്ങൾ നാട്ടിൽ ഇനിയും അരാജകത്വം സൃഷ്ടിക്കുമെന്ന് ബിജെപി വിമർശിച്ചു.

Related Articles

Latest Articles