Tuesday, September 22, 2026

ചൈനയിൽ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു; മരിച്ചത് തമിഴ്നാട് സ്വദേശി അബ്ദുൾ ഷെയ്ഖ്;ഒടുവിൽ നാട്ടിലെത്തിയത് 3 ആഴ്ച മുമ്പ്

ദില്ലി : ചൈനയിൽ മെഡിക്കൽ പഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. 22-കാരനായ തമിഴ്‌നാട് സ്വദേശി അബ്ദുൾ ഷെയ്ഖാണ് കടുത്ത പനിയെ തുടർന്ന് ചൈനയിലെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി മെഡിക്കൽ പഠനത്തിന്റെ ഭാഗമായി അബ്ദുൾ ഷെയ്ഖ് ചൈനയിലുണ്ട് . തുടർന്ന് പഠനത്തിന്റെ ഭാഗമായി ചൈനയിൽ തന്നെ ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിനിടെയാണ് മരണം.

കഴിഞ്ഞയിടയ്‌ക്ക് നാട്ടിലേക്ക് വന്ന വിദ്യാർത്ഥി ഡിസംബർ 11നായിരുന്നു ചൈനയിലേക്ക് തിരിച്ചുപോയത്. ചൈനയിലെത്തി എട്ട് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഹെയ്‌ലോങ്ജിയാംഗ് പ്രവിശ്യയിലുള്ള ക്വിഖിഹർ മെഡിക്കൽ സർവകലാശാലയിലാണ് അബ്ദുൾ ഷെയ്ഖ് ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്തിരുന്നത് . എന്നാൽ ഇതിനിടെ യുവാവിന് പനി ബാധിച്ചു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയും അപ്രതീക്ഷിതമായി മരണപ്പെടുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Articles

Latest Articles