Sunday, April 28, 2024
spot_img

കോഴിക്കോട് ശക്തമായി മഴ തുടരുന്നു: യുവാവും 12കാരനായ വിദ്യാര്‍ത്ഥിയും കുളത്തില്‍ വീണ് മരിച്ചു

കോഴിക്കോട്: ജില്ലയിൽ ശക്തമായി മഴ തുടരുന്നതിനിടയിൽ രണ്ട് പേര്‍ കുളത്തില്‍ വീണു മരിച്ചു. യുവാവും പന്ത്രണ്ട് വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമാണ് വ്യത്യസ്ത സ്ഥലങ്ങളിൽ അപകടങ്ങളില്‍ മരിച്ചത്.

പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട് എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40) ആണ് മരിച്ചത്.

ചെറുവണ്ണൂര്‍ അറക്കല്‍പാടത്താണ് 12കാരന്‍ കുളത്തില്‍ വീണ് മരിച്ചത്. അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനാണ് അന്ത്യം സംഭവിച്ചത്. മദ്രസ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

Related Articles

Latest Articles