ദില്ലി: ഇനിമുതൽ പുതിയ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ടും എടുക്കാൻ ആധാര്‍ നമ്പര്‍ വേണ്ടിവരില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈൽ ഫോൺ കണക്ഷൻ എടുക്കാനും ആധാർ കാർഡ് നിർബന്ധമല്ലാതാക്കുന്ന ഭേദഗതി നിയമം രാജ്യസഭയിലും പാസാക്കി.
കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കൊണ്ടുവന്ന ദേഭഗതി ബില്‍ നേരത്തെ ലോക്സഭയിലും അവതരിപ്പിച്ചിരുന്നു. ഇതോടെ ആധാറുമായി ബന്ധപ്പെട്ട മാര്‍ച്ച് രണ്ടിലെ ഓര്‍ഡിനന്‍സിന് സാധുതയില്ലാതായി.
അതേസമയം ആധാറിന്റെ അടിസ്ഥാന ഘടനയില്‍ യാതൊരു മാറ്റങ്ങളും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. സമഗ്രമായ ഡാറ്റ പരിരക്ഷാ ബില്‍ കൊണ്ടുവരുമെന്നും രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു.

