ദില്ലി; പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ മൂലധന സഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 3.15 ലക്ഷം കോടി രൂപ. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡപ്രകാരമുള്ള, മിനിമം കാപ്പിറ്റല്‍ ടു റിസ്‌ക് വെയിറ്റഡ് അസറ്റ് റേഷ്യോ (സി.ആര്‍.എ.ആര്‍) ഒമ്പത് ശതമാനത്തില്‍ കുറയാതെ നിലനിറുത്താന്‍ ബാങ്കുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മൂലധന സഹായം നല്‍കിയതെന്ന് കേന്ദ്ര ധനസഹമന്ത്രി അരുരാഗ് സിംഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം 18 പൊതുമേഖലാ ബാങ്കുകള്‍ക്കും സി.ആര്‍.എ.ആര്‍ മാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2008-09 മുതല്‍ 2018-19 വരെയായി പൊതുമേഖലാ ബാങ്കുകള്‍ സര്‍ക്കാര്‍ സഹായത്തിന് പുറമേ 2.81 ലക്ഷം കോടി രൂപ സമാഹരിച്ചു. 98,373 കോടി രൂപയുടെ അറ്റാദായവും നേടിയെന്ന് മന്ത്രി പറഞ്ഞു.

