വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകിയാലും കുട്ടികളുടെ ആധാര്‍ ഇനി റദ്ദാക്കില്ല. ഇതിനായി 2016 ലെ ചട്ടം കേന്ദ്ര ഐടി മന്ത്രാലയം ഭേദഗതി ചെയ്തു. 5 വയസ് തികഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തണം. അല്ലെങ്കില്‍ ആധാര്‍ നിര്‍ജീവമാവും. ഇതിന് ശേഷം 1 വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ആധാര്‍ നമ്ബര്‍ അസാധുവാകും എന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഇതിനാണ് ഐടി മന്ത്രാലയം ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
5,15 വയസ് കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഇതിനൊപ്പം, അസാധുവാക്കപ്പെട്ട ആധാര്‍ പുനസ്ഥാപിക്കാനുള്ള ഫീല്‍ഡ് പരിശോധനയില്‍ നിന്നും കുട്ടികളെ ഒഴിവാക്കി.

