Monday, May 20, 2024
spot_img

“ലോക ക്രിക്കറ്റിന് തീരാ നഷ്ടം”; ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം അറിയിച്ച് വിരാട് കോഹ്ലിയും, രോഹിത് ശർമ്മയും

ദില്ലി: ലെഗ് സ്പിന്നിൽ ഇതിഹാസം സൃഷ്ടിച്ച ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം(Virat Kohli, Rohit Sharma Condole Shane Warne Death). ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഷെയ്ൻ വോണിനെ കണക്കാക്കുന്നത്. ‌ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകളാണ് വോൺ നേടിയത്.

അതേസമയം ലോക ക്രിക്കറ്റിന് തീരാ നഷ്ടമാണ് ഷെയ്ൻ വോണിന്റെ വിയോഗം എന്നാണ് സഹതാരങ്ങൾ ഉൾപ്പെടെ പറയുന്നത്. വിവിധ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി. ജീവിതം അസ്ഥിരവും, പ്രവചനാതീതവുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. കായിക ലോകത്തെ മഹാനും, ഏറെ അടുപ്പവുമുള്ള വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദു:ഖമുളവാക്കുന്നു. പന്തിനെ ചുഴറ്റി എറിയാൻ വിരുതുള്ള ഇതിഹാസത്തിന് വിടയെന്നും വിരാട് കോഹ്ലി ട്വിറ്ററിൽ കുറിച്ചു. ഷെയ്ൻ വോണിന്റെ വിയോഗത്തിൽ അതീവ ദു:ഖിതനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും പറഞ്ഞു. പകരംവയ്‌ക്കാനാകാത്ത ഇതിഹാസം. കളിയുടെ ചാമ്പ്യൻ ഞങ്ങളെവിട്ട് പോയി. ഷെയ്ൻ വോൺ. ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റിൽ 1001 വിക്കറ്റുകൾ എന്ന നേട്ടവും 1992 മുതൽ 2007 വരെ നീണ്ട കരിയറിനുള്ളിൽ ഷെയ്ൻ വോൺ സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു.

ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാരുന്നു വോൺ ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2007 ഡിസംബർ 3ന്‌ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് വോണിന്റെ റെക്കോർഡ് മറികടന്ന് ടെസ്റ്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയത്. 2008 ലെ പ്രഥമ ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയത് ഷെയ്ൻ വോണിന്റെ കീഴിലായിരുന്നു.

Related Articles

Latest Articles