ഈ മാസം 31വരെയാണ് ആധാർ കാർഡും പാൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി. ആദായനികുതി വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് സമയപരിധിക്കുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ ഏപ്രിൽ മുതൽ പ്രവർത്തന രഹിതമാക്കും.
പാൻ കാർഡ് ഉപയോഗിക്കാൻ കഴിയാതായാൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുവാനോ , ആദായനികുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പിന്നീട് പൂർത്തിയാക്കാനോ കഴിയില്ല. മാത്രമല്ല, ബാങ്ക് ഇടപാടുകളെയും ഇത് ബാധിക്കും.

