Tuesday, May 28, 2024
spot_img

‘എനിക്ക് ബെൽസ് പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ’; നടന്‍ മിഥുന്‍ രമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്ന് നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്ന ഫേഷ്യല്‍ മസിലുകളെ പിന്തുണയ്ക്കുന്ന ഫേഷ്യല്‍ നെര്‍വുകളെയാണ് ഈ രോഗം ബാധിക്കുക .

മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ലോകപ്രശസ്ത കനേഡിയന്‍ ഗായകനായ ജസ്റ്റിന്‍ ബീബറിനും ഈ അസുഖം വന്നിരുന്നു

Related Articles

Latest Articles