Sunday, December 28, 2025

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി കേന്ദ്രസർക്കാർ

തിരുവനന്തപുരം: ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇന്ന് സമയം അവസാനിരിക്കെയാണ് ധനകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. 2023 മാർച്ച് 31 വരെയാണ് സമയം നീട്ടിനൽകിയത്.

2017 ഓഗസ്‌റ്റ് 31 ആയിരിന്നു പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതിയായി ആദ്യം ഉത്തരവ് വന്നത്. എന്നാൽ, പലകാരണങ്ങളാൽ തീയതി മാറ്റി 2021 ജൂണ്‍ 30 വരെയാക്കിയിരുന്നു. കൊവിഡ് വ്യാപനം ഉള്‍പ്പടെയുള്ള കാരണങ്ങൾ കൊണ്ടാണ് വീണ്ടും തീയതി നീട്ടിയത്.

ആധാര്‍, പാന്‍കാർഡുമായി ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രോസസ് ആവില്ലെന്ന് അറിയിപ്പ് നൽകി. ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ കാര്‍ഡ് അസാധുവാകുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles