Tuesday, September 22, 2026

രാമായണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രം! ഒക്ടോബര്‍ രണ്ടിന് ‘ആദിപുരുഷി’ന്റെ ടീസര്‍ റിലീസ് ചെയ്യും

ഏറെ പ്രതീക്ഷകൾ നൽകി രാമായണത്തെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ആദിപുരുഷന്‍’. പ്രഭാസ് നായകനായി എത്തുമ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 2023 ജനുവരി 22ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘ആദിപുരുഷി’ന്റെ ടീസറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

‘ആദിപുരുഷിന്റെ ടീസറും പോസ്റ്ററും ഒക്ടോബര്‍ രണ്ടിന് പുറത്തുവിടുമെന്ന് സംവിധായകന്‍ ഓം റൗട്ട് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ചായിരിക്കും ടീസര്‍ റിലീസ്. ആദിപുരുഷനില്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.

250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

Related Articles

Latest Articles