Friday, May 10, 2024
spot_img

വീട്ടിൽ ഐശ്വര്യത്തിനായി 5 വാസ്തു ടിപ്പുകള്‍ പിന്തുടരൂ! ഇനി മുതൽ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി ലഭിക്കും

നിങ്ങള്‍ ഒരു പുതിയ വീട് പണിയുകയാണെങ്കില്‍ വാസ്തു നുറുങ്ങുകള്‍ അടുക്കളയോ കുളിമുറിയോ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ സഹായിക്കും. നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരാന്‍ ആവശ്യമായ ഉപദേശം വാസ്തു നല്‍കുന്നു.

വീടിന്റെ പ്രധാന കവാടത്തിലെ സ്വസ്തിക ചിഹ്നം ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഭാഗ്യവും സമൃദ്ധിയും നല്‍കുന്നു. മാത്രമല്ല, അത് ദുഃഖവും രോഗവും കുറയ്ക്കുകയും വീട്ടില്‍ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു. വാസ്തു ശാസ്ത്ര പ്രകാരം, സ്വസ്തിക ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് മഞ്ഞളും അരിയും ഉപയോഗിക്കാം. ഇത് ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമ്ബത്തും ധാന്യവും വര്‍ദ്ധിപ്പിക്കും.

ചില വാസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രധാന വാതിലില്‍ മാവില തൂക്കിയിടുന്നത് നെഗറ്റീവ് എനര്‍ജി വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയുന്നു. അതിനാല്‍, നിങ്ങള്‍ കുറച്ച്‌ മാവില കൊണ്ടുവന്ന് വാതില്‍പ്പടിയില്‍ തൂക്കിയിടാന്‍ ഓര്‍ക്കണം.

വിഗ്രഹം സ്ഥാപിക്കുന്നതിന് മുമുന്നേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ദിശ. വാസ്തു പ്രകാരം പൂജാമുറി കിഴക്കോ വടക്കുകിഴക്കോ ആയിരിക്കണം. വാസ്തു പ്രകാരം, തെറ്റായ ദിശയില്‍ ഒരു പൂജാമുറി സ്ഥാപിക്കുന്നത് കാര്യമായതും അപകടകരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നെഗറ്റീവ് എനര്‍ജിയുടെ പ്രവേശനം വിവിധ രോഗങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമാകും.

അഖണ്ഡ ജ്യോതി — പേര് സൂചിപ്പിക്കുന്നത് പോലെ — അനന്തമായ പ്രകാശം എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് പെരുന്നാളിന് വീട്ടില്‍ അഖണ്ഡജ്യോതി കത്തിച്ചാല്‍ ഭാഗ്യവും സന്തോഷവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അഖണ്ഡജ്യോതി നേരിട്ട് നിലത്ത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വീട്ടില്‍ തുളസി ചെടിക്ക് വലിയ പ്രാധാന്യമുണ്ട്. വീടിന്റെ വടക്കുകിഴക്ക് ദിശയിലാണ് തുളസി നടേണ്ടത്. രോഗങ്ങളെയും കീടങ്ങളെയും ചെറുക്കുന്നതിന് തുളസി വളരെ പ്രയോജനകരമാണ്. ഇത് കുടുംബത്തിന് സന്തോഷവും നല്‍കുന്നു.

Related Articles

Latest Articles