Saturday, September 26, 2026

ചിരിപ്പിച്ച് കൊല്ലാന്‍ ഷാജിപാപ്പനും ടീമും വീണ്ടും; ആട് 3 ത്രീഡി ജനുവരിയില്‍

മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച് കൊല്ലാന്‍ ഷാജി പാപ്പനും ടീമും മൂന്നാമതും എത്തുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് മൂന്നാംഭാഗമാണ് ഉടന്‍ വരുന്നത്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗത്തിന് ത്രീഡി വേര്‍ഷനിലായിരിക്കും പുറത്തിറങ്ങുകയെന്നാണ് വിവരം.ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാവ് വിജയ് ബാബു ഉറപ്പുനല്‍കുന്നത്. എന്നാല്‍ ഇതിനിടെ വിജയ്ബാബു-മിഥുന്‍ മാനുവല്‍ കൂട്ടുക്കെട്ടില്‍ മറ്റൊരു ചിത്രം കൂടി തീയേറ്ററുകളിലെത്തും.ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

2015-ലാണ് ‘ആട് :ഒരു ഭീകരജീവിയാണ്’ റിലീസ് ചെയ്തത്. തീയറ്ററില്‍ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് രണ്ടാം ഭാഗം സ്വീകരിച്ചത്.ആദ്യഭാഗത്തിലെ താരനിര രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നു.ജയസൂര്യ, സണ്ണി വെയ്ന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ശ്രിന്ദ അര്‍ഹാന്‍ , ബിജുകുട്ടന്‍, നെല്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.ഷാന്‍ റഹ്മാനിന്റെതാണ് സംഗീതം.

Related Articles

Latest Articles