Tuesday, October 6, 2026

മലയാളികളുടെ നേതൃത്വത്തിൽ ബെംഗ്ലൂരുവിൽ ലഹരിപാര്‍ട്ടി; റെയ്‌ഡിൽ മലയാളികളായ നാല് യുവതികളും അടക്കം 28 പേർ പിടിയിൽ

ബെം​ഗളൂരു: ബെംഗ്ലൂരുവിൽ മലയാളികളുടെ നേതൃത്വത്തിൽ ലഹരിപാര്‍ട്ടി. അനേക്കല്‍ ഗ്രീന്‍വാലി റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ബെംഗ്ലൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ ആയി. സ്ഥലത്ത് നിന്നും നിരോധിച്ച ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.

ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഐടി കമ്പനി ജീവനക്കാരും ബംഗളൂരുവിലെ വിദ്യാര്‍ത്ഥികളുമുണ്ടെന്നാണ് വിവരം. നാല് മലയാളി യുവതികളും അറസ്‌റ്റിലായവരിലുണ്ട്. നിരോധിത ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 14 ബൈക്കുകൾ , ഏഴ് കാറുകൾ എന്നിവയും പിടിച്ചെടുത്തു. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്. കേരളത്തിന് പുറമെ ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികളും പാർട്ടിയിൽ പങ്കെടുത്തതായാണ് സൂചന.

Related Articles

Latest Articles