Saturday, January 3, 2026

ഗോവയില്‍ നിലം തൊടാതെ തൃണമൂല്‍; അക്കൗണ്ട് തുറന്ന് ആംആദ്മി പാര്‍ട്ടി

ഗോവ: ഗോവയില്‍ ബിജെപിയുടെ കുതിപ്പ് തുടരുന്നതിനിടെ അക്കൌണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. വെലിം മണ്ഡലത്തില്‍ നിന്ന് ക്രൂസ് സില്‍വയും ബെനാലും മണ്ഡലത്തില്‍ നിന്ന് വെന്‍സി വിഗേസുമാണ് വിജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്. എ.എ.പി സ്ഥാനാർത്ഥികളുടെ വിജയത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാള്‍ അഭിനന്ദനങ്ങളറിയിച്ചു. ഗോവയിൽ (Goa) സംശുദ്ധ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു

ഗോവയിലും സാന്നിധ്യമറിയിച്ച ആംആദ്മി പ്രതിപക്ഷ നിരയിൽ പുതിയ പരീക്ഷണങ്ങൾക്കാകും ഒരുങ്ങുക.എന്നാൽ അപ്പോഴും കെജ്‌രിവാളിന്റെ പല നിലപാടുകളും ബിജെപിക്ക് ബദലാകാൻ ആംആദ്മിക്ക് സാധിക്കുമോ എന്ന സംശയമാണ് ഉയർത്തുന്നത്.

അതേസമയം ഗോവയിൽ രണ്ടാം തവണയും അധികാരം പിടിച്ച് ബിജെപി. ഗോവയില്‍ 650 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടര്‍ന്നും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം തുടങ്ങി. വ്യാഴാഴ്‌ച‌‌ തന്നെ ബിജെപി നേതാക്കൾ ​​ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്‌ച നടത്തും.

Related Articles

Latest Articles