തിരുവനന്തപുരം: കർണാടകയിലെ വിവാദമായ ഹിജാബ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് കര്‍ണാടക ഹൈക്കോടതി ശിരോവസ്ത്ര നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തന്റെ വാദം ശരിയായതിൽ പ്രത്യേക സന്തോഷമൊന്നുമില്ലെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാത്രമല്ല പ്രവാചക കാലത്തെ സ്ത്രീകൾ ശിരോവസ്ത്രം അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതല്ലെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു.

