Wednesday, May 15, 2024
spot_img

അഭയ കേസ്; ജോമോൻ പുത്തൻപുരക്കൽ പ്രതികരിക്കുന്നു

അഭയ കേസ് ശിക്ഷ വിധിച്ചിട്ടു ഒരു വർഷം; ജോമോൻ പുത്തൻപുരക്കൽ പ്രതികരിക്കുന്നു | ABHAYA CASE

ഇന്ന് ഡിസംബർ 23. നീതിദേവതയുടെ കണ്ണുകൾ മൂടിക്കെട്ടാനുള്ള എല്ലാ ശ്രമങ്ങളും അതിജീവിച്ച്, 28വർഷങ്ങൾക്കു ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ വിധി വന്നിട്ട് ഒരു വർഷം തികയുകയാണ്. നീതിദേവതയുടെ കണ്ണുകൾ മൂടിക്കെട്ടാനുള്ള എല്ലാ ശ്രമങ്ങളും അതിജീവിച്ച്, 28വർഷങ്ങൾക്കു ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ വിധി വന്നിട്ട് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ വർഷം ഇന്നേദിവസമാണ് ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

എന്നാൽ ഇരട്ട ജീവപര്യന്തം ശിക്ഷിച്ച് 5 മാസം പോലും തികയുന്നതിനു മുമ്പ് പ്രതി തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ചു . എന്നാൽ ഇതിനു പുറമെ ഇപ്പോൾ മറ്റൊരു നീക്കം കൂടി നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ കേസിലെ തുടക്കം മുതൽ തന്നെ പോരാടിയ അഭയാകേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ തത്വമയി ന്യൂസിനോട് പ്രതികരിച്ചു.. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

തീർച്ചയായും അദ്ദേഹം പറഞ്ഞത് ശരിയായ ഒരു കാര്യം തന്നെയാണ്. പണവും സ്വാധീനവും ഉള്ളവർ അവർ എത്ര വലിയ കുറ്റം ചെയ്താൽ പോലും അവരുടെ സ്വാധീനം വച്ച് അതിൽനിന്നും നിയമ വ്യവസ്ഥിതിയെ പോലും പറ്റിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.. എന്നാൽ ഇത്തരമൊരു കേസിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിക്കൂടാ. അതിന് സംസ്ഥാന സർക്കാർ കൂട്ട് നിന്നാൽ അത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം തന്നെയാണ് നൽകുന്നത്

Related Articles

Latest Articles