Tuesday, May 21, 2024
spot_img

ബാലാകോട്ട് വ്യോമാക്രമണത്തിലെ ഹീറോ, അഭിനന്ദൻ വർധമാന് വീരചക്ര നല്‍കി ആദരിച്ച്‌ രാജ്യം

ദില്ലി: ഇന്ത്യൻ വ്യോമസേന യുദ്ധവീരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നല്‍കി ആദരിച്ചു. സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീരചക്ര. പുൽവാമ ഭീകരാക്രമങ്ങൾക്ക് പിന്നാലെ 2019 ഫെബ്രുവരിയിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദൻ വർദ്ധമാൻ വെടിവച്ച് ഇട്ടിരുന്നു.

https://twitter.com/theprayagtiwari/status/1462676257615740929

എന്നാൽ ഇദ്ദേഹത്തിന്റെ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു. പിടിയിലാകുന്നതിന് മുന്‍പ് പാകിസ്ഥാന്റെ എഫ്-16 വിമാനം വര്‍ദ്ധമാന്‍ തകര്‍ത്തിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലെ ചർച്ചകള്‍ക്കൊടുവില്‍ മൂന്ന് ദിവസത്തെ പാക് തടങ്കലില്‍ നിന്ന് മോചിതനായി മാർച്ച് 1 ന് വർദ്ധമാന്‍ രാജ്യത്ത് തിരിച്ചെത്തി. 1971ലെ പാകിസ്താനെതിരായ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു രാജ്യാന്തര അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് ബലാകോട്ടില്‍ ഇന്ത്യൻ വ്യോമസേന അന്ന് നടത്തിയത്.

Related Articles

Latest Articles