Saturday, October 31, 2026

14 തവണ ഗര്‍ഭച്ഛിദ്രം നടത്തി;33 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്

ഡല്‍ഹിയില്‍ 33 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്, ലിവിന്‍ പങ്കാളിയുടെ നിര്‍ബന്ധത്തിന് വഴങ്ങി എട്ട് വര്‍ഷത്തിനിടെ 14 തവണയാണ് യുവതി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാത്. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ പറയുന്നതായും പോലീസ് വ്യക്തമാക്കി.
ജൂലൈ അഞ്ചിന് ജയ്ത്പൂരില്‍ ഒരു യുവതി ആത്മഹത്യ ചെയ്തതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ യുവതി എട്ട് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് കണ്ടെത്തി.

ബിഹാറിലാണ് യുവതിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. ഉടന്‍ തന്നെ പോലീസ് ഇവരെ വിവരം അറിയിക്കുകയായിരുന്നു. നോയിഡയില്‍ ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലാണ് യുവാവ് ജോലി ചെയ്യുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കി.

തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ മേഖലയില്‍ ജൂണ്‍ അഞ്ചിനാണ് സംഭവം നടക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് ഒടുവില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് യുവതി, യുവാവിനൊപ്പം താമസിക്കുന്നത്. യുവാവിനെതിരെ ആത്മഹത്യാ പ്രേരക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles