Sunday, May 19, 2024
spot_img

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി നഴ്സിന് 45 കോടിയോളം രൂപ സമ്മാനം

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 45 കോടിയോളം രൂപ വരുന്ന സമ്മാനത്തിനർഹയായി മലയാളി നഴ്‌സ്. അബുദാബിയിൽ ജോലി ചെയ്യുന്ന ലൗലി മോൾ അച്ചാമ്മയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത്.

കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിക്കുകയാണ് തന്റെ ഭർത്താവ് എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.

ഒരു പങ്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കും. ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ നാല് ഇന്ത്യക്കാർക്കും സമ്മാനങ്ങൾ ലഭിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ പൗരന്മാർക്കും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു.

Related Articles

Latest Articles