കോട്ടയം : സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഇന്ന് രാവിലെയാണ് ആതിരയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ആതിരയുടെ കുടുംബം നൽകിയ പരാതിയിന്മേലാണ് അരുണിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ മുൻപും ആതിര പരാതി നൽകിയിരുന്നു. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുൺ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിച്ചു എന്നായിരുന്നു പരാതി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

