Friday, October 30, 2026

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അക്രമം നടത്തിയത് ഡി വൈ എഫ് ഐ ;മുഖം രക്ഷിക്കാൻ എബിവിപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അക്രമം നടത്തിയത് ഡി വൈ എഫ് ഐ ആണെന്നും മുഖം രക്ഷിക്കാൻ എബിവിപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി.ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ എഴുതി തയ്യാറാക്കിയ തിരക്കഥക്ക് കേരള പോലീസ് കൂട്ടുനിൽക്കുകയാണെന്നും സിപിഎമ്മിന്റെ കൊട്ടേഷൻ സംഘമായി കേരള പോലീസ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എകെജി സെന്റർ അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാൻ കഴിയാതെ നാണം കെട്ട് നിൽക്കുന്ന ആഭ്യന്തര വകുപ്പും പോലീസും ജില്ലയിൽ കലാപത്തിന് ശ്രമിക്കുകയാണെന്നും എ ബി വി പി ഓഫീസിൽ അക്രമം നടത്തുകയും സംഘടനാ നേതാക്കളെ മർദിക്കുകയും ചെയ്ത പാർട്ടി കൗൺസിലർ ബാബു അടക്കമുള്ള ഗുണ്ടകളെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചത് എന്നും വിഷയവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കലാലയങ്ങളിൽ പ്രവർത്തിക്കുന്ന എബിവിപി പ്രവർത്തകരെ അക്രമിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles