Saturday, September 19, 2026

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം നടന്നു ; രാഷ്ട്രീയപാർട്ടികളിൽ നിന്നും നിയമ കമ്മീഷനിൽ നിന്നും അഭിപ്രായം തേടാൻ തീരുമാനം

കേന്ദ്ര സർക്കാർ മുന്നോട്ടു കൊണ്ട് വന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടു​’പ്പിന്റെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം ഇന്ന് നടന്നു. സമിതി അദ്ധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വിഷയത്തിൽ രാഷ്ട്രീയപാർട്ടികളിൽ നിന്നും നിയമ കമ്മീഷനിൽ നിന്നും അഭിപ്രായം തേടാൻ യോഗത്തിൽ തീരുമാനമുണ്ടായി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ, മുൻ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ഫിനാൻസ് കമീഷൻ ചെയർമാൻ എൻ.കെ സിങ്, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ വിജിലൻസ് കമീഷണർ സഞ്ജയ് കോത്താരി എന്നിവർ യോഗത്തിൽ പ​ങ്കെടുത്തു.
അതെ സമയം ​​കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി യോഗത്തിൽ പ​ങ്കെടുത്തില്ല.ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ഉദ്ദേശിക്കുന്നതാണ് ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ ആശയം. ഇതുവഴി പലപ്പോഴായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന പണച്ചെലവ് ഒഴിവാക്കാനും ഈ പണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ഈ ആശയം മുൻപും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. നിലവിൽ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതത് സഭകളുടെ കാലാവധിയുടെ അവസാനിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പി’ലൂടെ ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

Related Articles

Latest Articles