Saturday, May 18, 2024
spot_img

ലോക്കല്‍ തീവണ്ടിയും ഹൈടെക്കായി ; റെയിൽവേക്ക് ലഭിച്ച വരുമാനമാകട്ടെ 40 കോടിയിലേറെ

മുംബൈ: ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യത്തെ ശീതീകരിച്ച ലോക്കല്‍ ട്രെയിന്‍ നേടിയത് 40 കോടി രൂപയിലേറെ വരുമാനം. 2017 ഡിസംബര്‍ 25നാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. രണ്ടുവര്‍ഷം പിന്നിടുമ്പോഴേക്കുമാണ് ഈ നേട്ടം.ബോറിവിളിക്കും ചര്‍ച്ച്‌ഗേറ്റിനുമിടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. എസിക്കുപുറമെ സൗകര്യങ്ങളുടെകാര്യത്തിലും ഒരുപടി മുന്നിലാണ് ഈ തീവണ്ടി.

ഓട്ടോമാറ്റിക്കായി വാതില്‍ അടയുന്ന സംവിധാനം, തീപ്പിടുത്തത്തെ ചെറുക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയും ട്രെയിനില്‍ സജീകരിച്ചിട്ടുണ്ട്.നേരത്തെ, ചര്‍ച്ച്‌ഗേറ്റിനും വിരാര്‍ സ്റ്റേഷനുമിടയില്‍ ശനിയും ഞായറും ഒഴികെ ആഴ്ചയില്‍ അഞ്ചുദിവസമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് സര്‍വീസ് ദീര്‍ഘിപ്പിക്കുകയും ആഴ്ചയില്‍ ഏഴുദിവസമാക്കുകയുമായിരുന്നു.

വനിതകള്‍, മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രത്യേക സൗകര്യമാണ് ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്.ചര്‍ച്ച്‌ഗേറ്റില്‍നിന്ന് സര്‍വീസ് നടത്തുമ്ബോള്‍ ആദ്യത്തെ കോച്ചും പന്ത്രണ്ടാമത്തെ കോച്ചും സ്ത്രികള്‍ക്കുള്ളതാണ്. രണ്ടാമത്തെയും പതിനൊന്നാമത്തെയും കോച്ചുകളില്‍ ഏഴു സീറ്റുകള്‍വീതം മുതിര്‍ന്നവര്‍ക്കും നാലമത്തെയും ഏഴാമത്തെയും കോച്ചുകളില്‍ പത്തസീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കുമുള്ളതാണ്.

സബര്‍ബന്‍ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനിലെ നിരക്ക്. സീസണ്‍ ടിക്കറ്റ് ഇനത്തില്‍ ഈകാലയളവില്‍ 29,02,67,922 രൂപയാണ് ലഭിച്ചത്. മറ്റ് യാത്രക്കാരില്‍നിന്ന് 11,00,81,022 രൂപയും ലഭിച്ചു.

95.81 ലക്ഷം പേരാണ് ഈകാലയളവില്‍ യാത്രചെയ്തത്. ഇതുപ്രകാരം ശരാശരി 18,000 പേരാണ് ദിനംപ്രതി യാത്രചെയ്തത്.

Related Articles

Latest Articles