Wednesday, December 24, 2025

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 19 വയസുകാരന് ദാരുണാന്ത്യം, വാഹനം ഊർണ്ണമായും തകർന്ന നിലയിൽ,

നിലമ്പൂര്‍: സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. 19 വയസുകാരന് ദാരുണാന്ത്യം. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവില്‍ സനല്‍ മോഹന്‍ (19) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ കെഎന്‍ജി റോഡില്‍ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിലാണ് അപകടം നടന്നത്. എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബസിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. സനല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എടക്കരയിലെ കളേഴ്‌സ് വെഡിങ് കാസ്റ്റല്‍ എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു സനല്‍. ഇതിനെപ്പം പഠനവും നടത്തുന്നുണ്ട്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Related Articles

Latest Articles