Wednesday, May 22, 2024
spot_img

കാർ ഡ്രൈവറുടെ അശ്രദ്ധ; കാറിന്റെ ഡോർ തട്ടി ബൈക്ക് മറിഞ്ഞ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: റോഡരികിൽ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തട്ടി ബൈക്ക് മറിഞ്ഞ് ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം. തേങ്കുറിശ്ശി സ്വദേശി സതീഷിന്റെ മകൾ അജ്മയാണ് മരിച്ചത്. ഹരിയാനയിലെ ഗരഗ്പൂര്‍ സ്വദേശി ജസ്‍വീറാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

പാലാട്ട് ജങ്ഷനിലാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു സതീഷും കുടുംബവും. സതീഷും ഭാര്യ നിമിഷയും അജ്മയയും സഹോദരി അൻസികയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ അടുത്തെത്തിയപ്പോൾ കാര് ഡ്രൈവർ ശ്രദ്ധിക്കാതെ ഡോർ തുറക്കുകയായിരുന്നു. ഡോര്‍ ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ബൈക്കിൽ നിന്ന് തെറിച്ചുവീണ അജ്മയുടെ തല ഇടിക്കുകയുമായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles