Monday, May 6, 2024
spot_img

ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ അപകടം; ബ്രിട്ടിഷ് നാവികനെ രക്ഷപ്പെടുത്തി; രക്ഷയായത് തയ്‌വാൻ മീൻപിടിത്തക്കപ്പൽ

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) : ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ അപകടത്തിൽപ്പെട്ടു പരിക്കേറ്റ ബ്രിട്ടിഷ് നാവികൻ ഇയാൻ ഹെർബർട്ട് ജോൺസിനെ രക്ഷപ്പെടുത്തിയാതായി സ്ഥിരീകരിച്ചു. ഈ മേഖലയിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തയ്‌വാൻ മീൻപിടിത്തക്കപ്പൽ സി ഡവാങ് ആണ് നാവികൻ തകർന്ന വഞ്ചിയിൽനിന്നു രക്ഷപ്പെടുത്തിയത്.

അപകടത്തിൽ നടുവിനും തോളിനും തലയ്ക്കും പരിക്കേറ്റ ജോൺസിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ല.
ന്യൂനമർദത്തെത്തുടർന്ന് എട്ടു മീറ്ററോളം ഉയരത്തിൽ ആഞ്ഞടിച്ച തിരമാലകൾ അദ്ദേഹത്തിന്റെ വഞ്ചിയായ ‘പഫിന്റെ ’ പായ്മരമൊടിക്കുകയായിരുന്നു. അപകടമുണ്ടായി 24 മണിക്കൂർ കഴിഞ്ഞ് പ്രക്ഷുബ്ധമായ കടലിൽ നിന്ന് തന്നെയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയിരിക്കുന്നത്. ജോൺസുമായി കപ്പൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കാണു പോവുക. ജോൺസിന്റെ തകർന്ന വഞ്ചി ‘പഫിനെ കടലിൽ ഉപേക്ഷിച്ചു.

Related Articles

Latest Articles