Sunday, May 19, 2024
spot_img

പബ്ലിക്ക് പ്രോസിക്യൂട്ടറെയും മകളെയും അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; അഭിഭാഷകന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

തിരുപ്പൂര്‍: മഹിളാ കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും മകളെയും അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ വിധിച്ച് തിരുപ്പൂര്‍ കോടതി. അഭിഭാഷകനായിരുന്ന റഹ്‌മാന്‍ ഖാന് (26) ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ജീവപര്യന്തത്തിന് പുറമെ ഇരകളായ രണ്ടുപേര്‍ക്കും 2.5 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനും ജഡ്ജി ഉത്തരവിട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതെ സമയം കൊലപാതകശ്രമക്കേസില്‍ ജീവപര്യന്തം ശിക്ഷ അപൂര്‍വമാണെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. കനകസഭാപതി വ്യക്തമാക്കി.

നഗരത്തിലെ ‘തിരുപ്പൂര്‍ കുമരന്‍’ റോഡിലുള്ള ജമീല ബാനുവിന്റെ വക്കീൽ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രതി ജമീല ബാനുവിനെയും (45) മകളെയും അരിവാള്‍കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. കൃത്യത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ മലപ്പുറം ജില്ലയിയിലുള്ള ഇയാളുടെ ബന്ധുവീട്ടില്‍നിന്നാണ് തിരുപ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ജമീല ബാനുവിന്റെ നിയമവിദ്യാർത്ഥിയും 20 വയസുകാരിയുമായമകളെ സേലത്തുവെച്ച് ശല്യപ്പെടുത്തിയതിന് സേലം കൊണ്ടലംപട്ടി പോലീസ് റഹ്‌മാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമായിരുന്നു പ്രതിയുടെ ആക്രമണം. രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ 2022 ഒക്ടോബറില്‍ സിറ്റി പോലീസ് കമ്മിഷണര്‍ പ്രതിക്കെതിരെ ഗുണ്ടാനിയമം ചുമത്തിയിരുന്നു.

Related Articles

Latest Articles