Saturday, January 10, 2026

പാരാഗ്ലൈഡിങ്ങിനിടെ അപകടം;വിശദീകരണവുമായി ഇൻസ്ട്രക്ടർ സന്ദീപ്; അപകടത്തിനിടയാക്കിയത് കാറ്റിന്റെ ദിശമാറിയത് ; ഗ്ലൈഡിങ്ങിന് ലൈസന്‍സുണ്ട്

വർക്കല : രണ്ട് മണിക്കൂറോളം തലസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ പാരാഗ്ലൈഡിങ് അപകടത്തിൽ വിശദീകരണവുമായി അപകടത്തിൽപ്പെട്ട ഇൻസ്ട്രക്ടർ സന്ദീപ്. കാറ്റിന്റെ ദിശമാറിയതാണ് അപകടകാരണമെന്നും ഗ്ലൈഡിങ്ങിന് ലൈസന്‍സുണ്ടെന്നും സന്ദീപ് പറഞ്ഞു. വര്‍ക്കലയില്‍ പാപനാശത്തെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ ഇയാളെയും വിനോദസഞ്ചാരിയായ യുവതിയെയും രണ്ട് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തുകയായിരുന്നു.

കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് സന്ദീപിനൊപ്പം പാരാഗ്ലൈഡിങ്ങിന് ഇറങ്ങിയത്. ഭാഗ്യവശാൽ ഇരുവർക്കും കാര്യമായ പരിക്കില്ല. ഉയരം ക്രമീകരിക്കാൻ സൗകര്യമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഉയരം കുറച്ച ശേഷം 25 അടി മുകളിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽനിന്ന് തെന്നി അഗ്നിരക്ഷാസേന വിരിച്ചിരുന്ന വലയിലേക്കു വീഴുകയായിരുന്നു.

Related Articles

Latest Articles